Thursday 20 March 2014

SREE SANKARACHARYA (ശ്രീ ശങ്കരാചാര്യർ)

ശ്രീ ശങ്കരാചാര്യർ

SREE SANKARACHARYA

ശ്രീ ശങ്കരാചാര്യര്‍

പെരിയാറിന്റെ തീരത്ത് കാലടിയിലുള്ള ഒരു നമ്പൂതിരി കുടുംബത്തിലാണ്
ശങ്കരാചാര്യർ ജനിച്ചത്‌. കുട്ടിക്കാലത്ത് തന്നെ സന്യാസം സ്വീകരിച്ച ശങ്കരൻ
അനേകം യാത്രകൾ നടത്തുകയും നർമ്മദ തീരത്ത്  വച്ച് ഗൌഡപാദ ഗുരുവിന്റെ ശിഷ്യനായ ഗോവിന്ദപാദ ഗുരുവിനെ കാണുകയും , ഗുരുവായി സ്വീകരിക്കുകയും ചെയ്തു.
ഗോവിന്ദ പാദരിൽ നിന്ന് അദ്വൈത വേദാന്തം പഠിച്ചു. തുടർന്ന് പ്രയാഗയിലേക്ക് പോവുകയും കുമാരിലഭട്ടനെ സന്ദർശിക്കുകയും ചെയ്തു.

മീമാംസാ പണ്ഡിതനായ മണ്ഡന  മിശ്രനെ വാദത്തിൽ പരാജയപ്പെടുത്തുകയും ചെയ്തു. പിന്നീട് കാശ്മീരിലെത്തിയ ശ്രീ ശങ്കരൻ സകലരേയും പരാജയപ്പെടുത്തി സര്‍വജ്ഞ പീഠം കയറുകയും ചെയ്തു.

ബ്രഹ്മമാണ് സത്യം , ജഗത്ത് മിഥ്യയാണ്. ജീവൻ തന്നെയാണ് ബ്രഹ്മം, മറ്റൊന്നുമല്ല. (ബ്രഹ്മസത്യം ജഗൻ മിഥ്യാ, ജീവോ ബ്രഹ്മൈവ നാപര )
ഉപനിഷത്തുകളും ഭഗവദ്ഗീതയുമാണ് അദ്വൈത വേദാന്തത്തിനടിസ്ഥാനം.
പ്രപഞ്ചത്തിൽ ബ്രഹ്മമല്ലാതെ മറ്റൊന്നും നിത്യമായില്ലെന്നാണ് അദ്വൈത
വേദാന്തത്തിന്‍റെ അടിസ്ഥാനം.

ശ്രീ ശങ്കരൻ ജീവാത്മാവിനെ ബ്രഹ്മാംശമായി കാണുകയും എല്ലാ ഭൗതിക
വസ്തുക്കളെയും മായയായി കണക്കാക്കുകയും ചെയ്തു. തന്റെ സന്ദേശങ്ങൾ
പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശങ്കരാചാര്യർ വടക്ക് ബദരീനാഥിൽ
(ഉത്തരാഖണ്ട്‌ സംസ്ഥാനം )ജ്യോതിർ മഠവും, കിഴക്ക് പുരിയിൽ(ഒറീസ്സ)
 ഗോവർധന മഠവും , പടിഞ്ഞാറ് ദ്വാരകയിൽ( ഗുജറാത്ത്) ശാരദാ മഠവും,
തെക്ക് ശൃംകേരി മഠവും (കർണാടക ), സ്ഥാപിച്ചു.

കേരളത്തിൽ അദ്ദേഹം സ്ഥാപിച്ച മഠങ്ങളാണ് തൃശ്ശൂരിലെ വടക്കേമഠവും,
നടുവിലെ മഠവും, എടയിലെ മഠവും, തെക്കേ മഠവും.

ഈ മഠങ്ങളിലെ ആദ്യകാല ആദ്ധ്യക്ഷന്മാർ അദ്ദേഹത്തിന്റെ ശിഷ്യന്മാരായ
ആന്ദഗിരി , സുരേശൻ, ഹസ്താമലകൻ, പദ്മപാദൻ എന്നിവരായിരുന്നു.
ശങ്കരൻ  ചില ബുദ്ധ മത തത്വങ്ങൾ കൂടി ഉൾപ്പെടുത്തി ഹിന്ദുമതത്തെ
പരിഷ്കരിച്ചു. തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രീ ശങ്കരൻ സന്യാസി
സംഘങ്ങൾ രൂപികരിച്ചിരുന്നു , അതുകൊണ്ട് ചിലർ അദ്ധേഹത്തെ
പ്രച്ഛന്നബുദ്ധൻ എന്ന് വിശേഷിപ്പിച്ചിരുന്നു. വിവേക ചുഡാമണി,
ശിവാനന്ദ ലഹരി, സൗന്ദര്യ ലഹരി തുടങ്ങിയ സ്വതന്ത്ര കൃതികളും
ഒട്ടേറെ ഭാഷ്യങ്ങളും ശ്രീ ശങ്കരന്റേതായിട്ടുണ്ട്‌.








തുളസീമാഹാത്മ്യം






ലക്ഷ്മിദേവിയുടെ പ്രതീകമാണ് തുളസി.ഐശ്വര്യത്തിനാണ് തുളസിച്ചെടി നട്ടുവളര്‍ത്തുന്നത്. ഔഷധസസ്യം കൂടിയായ തുളസി ദേവാസുരന്മാർ അമൃതിനായി പാലാഴി കടഞ്ഞപ്പോൾ ഉയര്‍ന്നുവന്നതാണ്. വിഷ്ണുപ്രിയ എന്നുകൂടി നാമധേയമുള്ള തുളസിച്ചെടി, തുളസിത്തറയിൽ വിളക്കുവച്ച്‌ പൂജിക്കുന്നത് അതിന്‍റെ മഹത്വവും ഭഗവല്‍ സാമീപ്യവും കൊണ്ടാണ്.
മരണത്തെപ്പോലും അകറ്റിപ്പായിക്കാനുള്ള ശക്തി തുളസിക്കുണ്ടെന്നു പൗരാണിക ഗ്രന്ഥങ്ങൾ ഉദ്ഘോഷിക്കുന്നു. 

ഭൗതികശരീരം ചിതയില്‍ ദഹിപ്പിക്കുമ്പോൾ  തുളസിചെടിയുടെ ചുള്ളികൾ ചിതയിൽ ഇടാറുണ്ട്.

പാപത്തെ നശിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. കൂടാതെ   എല്ലാ ദേവതകളും , തീര്‍ത്ഥങ്ങളും തുളസിയിൽ വസിക്കുന്നു എന്നാണു വിശ്വാസം. 



ഭഗവദ്ഗീത മലയാളത്തിൽ വായിക്കാൻ ചുവടെയുള്ള ലിങ്കുകളിൽ ക്ളിക്ക് 
ചെയ്യുക.                         
3. അർജ്ജുനവിഷാദയോഗം (ഭഗവദ്ഗീത - ഒന്നാം അദ്ധ്യായം )
4. സാംഖ്യയോഗം (ഭഗവദ്ഗീത- രണ്ടാം അദ്ധ്യായം )


ഭഗവദ്ഗീത മൂന്നാം അദ്ധ്യായം കർമയോഗം ഉടൻ പ്രസിദ്ധീകരിക്കുന്നു 

No comments: