അർജ്ജുന വിഷാദയോഗം (ഒന്നാം അദ്‌ധ്യായം)
ഒന്നാം അധ്യായം
അർജ്ജുന വിഷാദയോഗം
(ഒന്നാം അധ്യായത്തിൽ ഗീതോപദേശം ആവശ്യമാക്കി തീർത്ത സാഹചര്യങ്ങളും പശ്ചാത്തലവും വിശദമാക്കുന്നു.
ധൃതരാഷ്ട്രർ ഉവാച :
ധർമ്മക്ഷേത്രേ കുരുക്ഷേത്രേ
സമവേതാ യുയുത്സവഃ
മാമകാ പാണ്ഡവാശ്ചൈവ
കിമകൂർവത സഞ്ജയ ! 1ധൃതരാഷ്ട്രർ ചോദിച്ചു :
അല്ലയോ സഞ്ജയ ! ധർമക്ഷേത്രമായ കുരുക്ഷേത്രത്തിൽ
യുദ്ധോത്സുകരായി ഒത്തുകൂടിയ എന്റെആൾക്കാരും
പാണ്ഡവരും എന്തൊക്കെയാണ് ചെയ്തത് ?
സഞ്ജയ ഉവാച :
ദൃഷ്ട്വാ തു പാണ്ഡവാനീകം
വ്യൂഡം ദുര്യോധനസ്തദാ
ആചാര്യമുപാസംഗമ്യ
രാജാ വചനമബ്രവീത് 2
പശ്യൈതാം പാണ്ഡുപുത്രാണാം
ആചാര്യ , മഹതീം ചമൂം
വ്യൂഢാം ദ്രുപദ പുത്രേണ
തവ ശിഷ്യേണ ധീമതാ 3
സഞ്ജയൻ പറഞ്ഞു :
അപ്പോൾ ദുര്യോധനൻ അണിനിരന്ന് നില്ക്കുന്ന
പാണ്ഡവപ്പടയെക്കണ്ടിട്ട് ദ്രോണാചാര്യനെ സമീപിച്ച്
ഇപ്രകാരം പറഞ്ഞു;
ഹേ ആചാര്യ ! ബുദ്ധിശാലിയും അങ്ങയുടെ ശിഷ്യനുമായ
ദ്രുപദ രജപുത്രനാൽ (ദൃഷ്ടദ്യുമ്നന്‍) വ്യൂഹം ചമച്ച്
നിർത്തപ്പെട്ട പാണ്ഡവരുടെ ഈ മഹാസൈന്യത്തെ
കണ്ടാലും.
അത്രശുരാ മഹേഷ്വാസാ
ഭീമാർജുന സമാ യുധി
യുയുധാനോ വിരാടശ്ച
ദ്രുപദശ്ച മഹാരഥഃ 4
ദൃഷ്ടകേതുശ്ചേകിതാനഃ
കാശിരാജശ്ച വീര്യവാൻ
പുരുജിത് കുന്തിഭോജശ്ച
ശൈബ്യശ്ച നരപുംഗവഃ 5
യുധാമന്യുശ്ച വിക്രാന്തഃ
ഉത്തമൗജാശ്ച വീര്യവാൻ
സൗഭദ്രോ ദ്രൗപദേയാശ്ച
സർവ ഏവ മഹാരഥാഃ 6
ഈ പാണ്ഡവ സൈന്യത്തിൽ വലിയ വില്ലാളികളുംയുദ്ധത്തിൽ ഭീമാർജുനൻമാർക്ക് തുല്യരുമായ വീരന്മാർ ഉണ്ട് . യുയുധാനൻ
(സാത്യകി) , വിരാടരാജാവ് ,മഹാരഥനായ ദ്രുപദൻ ,ധൃഷ്ടകേതു,ചേകിതാനൻ ,വീര്യവാനായ കാശിരാജാവ് ,പുരുജിത്ത് ,കുന്തി
ഭോജൻ ,മനുഷ്യ ശ്രേഷ്ഠനായ ശൈബ്യൻ ,വിക്രമിയായ യുധാമന്യു
വീരനായ ഉത്തമൗജസ്സ് ,സുഭദ്രാതനയൻ(അഭിമന്യു), പാഞ്ജാലി-യുടെ പുത്രന്മാർ (പ്രതിവിന്ധ്യൻ ,സുതസോമൻ ,ശ്രുതകീർത്തി ,ശതാനീകൻ ,ശ്രുതസേനൻ) എന്നിവരെല്ലാമുണ്ട്. ഇവരെല്ലാം
മഹാരഥന്മാരാകുന്നു.
അസ്മാകം തു വിശിഷ്ടാ യേ
താൻ നിബോധ ദ്വിജോത്തമ !
നായകാ മമ സൈന്യസ്യ
സംജ്ഞാർത്ഥം താൻ ബ്രവീമി തേ. 7
ഹേ ബ്രാഹ്മണശ്രേഷ്ഠനായ ആചാര്യ, എൻറെ സൈന്യത്തിൽ
ഏതെല്ലാം നായകന്മാർ വിശിഷ്ടരായിട്ടുണ്ടോ, അവരെക്കുറിച്ച്
അങ്ങയുടെ അറിവിനുവേണ്ടി ഞാൻ പറയാം, കേട്ടുകൊണ്ടാലും.
ഭവാൻ ഭീഷ്മശ്ച കർണ്ണശ്ച
കൃപശ്ച സമിതിഞ്ജയ:
അശ്വത്ഥാമാ വികർണശ്ച
സൗമദത്തിർജ്ജയദ്രഥ: 8
അന്യേ ച ബഹവ: ശുരാ
മദർത്ഥെ ത്യക്ത ജീവിതാ:
നാനാശസ്ത്ര പ്രഹരണാ:
സർവേ യുദ്ധവിശാരദാ: 9
ഭവാനും ഭീഷ്മരും കർണനും ജയശാലിയായ കൃപരും അശ്വത്ഥാമാവും
വികർണനും സോമദത്ത പുത്രനും (ഭൂരിശ്രവസ്സ് ) ജയദ്രഥനും ഉണ്ട്.കൂടാതെ എനിക്കുവേണ്ടി ജീവൻ കളയാൻ തയ്യാറുള്ളവരും
പലവിധ ആയുധങ്ങൾ പ്രയോഗിക്കാൻ കഴിവുള്ളവരുമായി
വേറെയും ധാരാളം വീരന്മാരുണ്ട്. അവരെല്ലാം യുദ്ധനിപുണന്മാ
രുമാകുന്നു. അപര്യാപ്തം തദസ്മാകം
ബലം ഭീഷ്മാഭിരക്ഷിതം
പര്യാപ്തം ത്വിദമേതേഷാം
ബലം ഭീമാഭിരക്ഷിതം 10
ഭീഷ്മരാൽ രക്ഷിക്കപ്പെടുന്നതാണെങ്കിലും നമ്മുടെ സൈന്യം
(പാണ്ഡവരോട് യുദ്ധം ചെയ്യാൻ ) അപര്യാപ്തമാണ്. ഭീമനാൽ
രക്ഷിക്കപ്പെടുന്ന ഇവരുടെ സൈന്യമാകട്ടെ യുദ്ധത്തിന്
സമർത്ഥവുമാണ്.
അയനേഷു ച സർവേഷു
യഥാഭാഗമവസ്ഥിതാ:
ഭീഷ്മമേവാഭിരക്ഷന്തു
ഭവന്ത: സർവ ഏവ ഹി 11
അതിനാൽ നിങ്ങളെല്ലാവരും നിശ്ചിത സ്ഥാനങ്ങളിൽ നിന്നുകൊണ്ട്
ഭീഷ്മരെത്തന്നെ എല്ലാ വ്യൂഹ മാർഗങ്ങളിലും കാത്തുകൊള്ളണം.
തസ്യ സംജനയൻ ഹർഷം
കുരുവൃദ്ധ: പിതാമഹ:
സിംഹനാദം വിനദ്യോച്ചൈ:
ശംഖം ദധ്മൌ പ്രതാപവാൻ 12
അവന് (ദുര്യോധനന്) സന്തോഷം ഉണ്ടാകുവാനായി പ്രതാപശാലിയും
കുരുവൃദ്ധനുമായ ഭീഷ്മപിതാമഹൻ ഉച്ചത്തിൽ സിംഹനാദം
കേൾപ്പിച്ച് ശംഖനാദം മുഴക്കി.
തത: ശംഖാശ്ച ഭേര്യശ്ച
പണവാനകഗോമുഖാ:
സഹസൈവാഭ്യഹന്യന്ത
സശബ്ദസ്തുമുലോfഭവത് 13
തത: ശ്വേതൈർ ഹയൈർയുക്തേ
മഹതി സ്യന്ദനേ സ്ഥിതൗ
മാധവ: പാണ്ഡവശ്ചൈവ
ദിവ്യൗ ശംഖൗ പ്രദധ്മതു: 14
ശംഖുകളും പെരുമ്പറകളും, മൃദംഗങ്ങൾ, തപ്പട്ടകൾ, ഗോമുഖങ്ങൾ
തുടങ്ങിയ വാദ്യങ്ങളും മുഴക്കപ്പെട്ടു. അവയുടെ ശബ്ദം കൂടിക്കലർന്ന്
ദിക്കെങ്ങും വ്യാപിച്ചു.ഉടനെ വെള്ളക്കുതിരകളെ പൂട്ടിയ തേരിൽ ഇരുന്ന് ശ്രീകൃഷ്ണനും
അർജ്ജുനനും ദിവ്യ ശംഖുകൾ മുഴക്കി.
പാഞ്ചജന്യം ഹൃഷീകേശ:
ദേവദത്തം ധനഞ്ജയ:
പൌണ്ഡ്ര൦ ദധ്മൗ മഹാശംഖം
ഭീമകർമാ വൃകോദര: 15
അനന്തവിജയം രാജാ
കുന്തീപുത്രോ യുധിഷ്ടിര:
നകുല: സഹദേവശ്ച
സുഘോഷമണിപുഷ്പകൗ 16
ഹൃഷികേശൻ (ശ്രീകൃഷ്ണൻ ) പാഞ്ചജന്യം എന്ന ശംഖും ധനഞ്ജയൻ
(അർജ്ജുനൻ ) ദേവദത്തം എന്ന ശംഖും ഭയജനകങ്ങളായ കർമ്മങ്ങൾ
ചെയ്യുന്ന വൃകോദരൻ (ഭീമൻ ) പൌണ്ഡ്രം എന്ന മഹാ ശംഖുമാണ്
മുഴക്കിയത്. യുധിഷ്ഠിരൻ അനന്തവിജയം എന്നാ ശംഖും നകുലസഹ
ദേവന്മാർ യഥാക്രമം സുഘോഷം മണിപുഷ്പകം എന്നീ ശംഖുകളും
മുഴക്കി.
കാശ്യശ്ച പരമേഷ്വാസ:
ശിഖണ്ഡീ ച മഹാരഥ:
ധൃഷ്ടദ്യുമ്നോ വിരാടശ്ച
സാത്യകിശ്ചാപരാജിത: 17
ദ്രുപദോ ദ്രൗപദേയാശ്ച
സർവശ: പൃഥിവീപതേ
സൌഭദ്രശ്ച മഹാബാഹു:
ശംഖാൻ ദധ്മു: പൃഥക് പൃഥക് 18
സഘോഷോ ധാർത്തരാഷ്ട്രാണാം
ഹൃദയാനി വൃദാരയത്
നഭശ്ച പൃഥിവീം ചൈവ
തുമുലോ വ്യനുനാദയൻ 19
വില്ലാളിയായ കാശിരാജാവ്, മഹാരഥനായ ശിഖണ്ടി, ധൃഷ്ടദ്യുമ്നൻ
വിരാടൻ, തോൽവി പറ്റാത്ത സാത്യകി, ദ്രുപദൻ, പാഞ്ചാലിയുടെ
പുത്രന്മാർ, ഭുജബലനായ അഭിമന്യു എന്നിവരെല്ലാം എല്ലാ ഭാഗത്തു
നിന്നും വെവ്വേറെ ശംഖുകൾ മുഴക്കി. ആ ഘോരമായ ശബ്ദഘോഷം
ആകാശത്തെയും ഭൂമിയെയും പ്രകമ്പനം കൊള്ളിച്ചുകൊണ്ട്
ദുര്യോധനാദികളുടെ ഹൃദയങ്ങളെ പിളർന്നു.
അഥ വ്യവസ്ഥിതാന്‍ ദൃഷ്ട്വാ
ധാര്‍ത്തരാഷ്ട്രാന്‍ കപിധ്വജഃ
പ്രവൃത്തേ ശസ്ത്രസംപാതേ
ധുരുദ്യമ്യ പാണ്ഡവഃ 20
ഹൃഷികേശം തദാ വാക്യം
ഇദമാഹ മഹീപതേ
അനന്തരം കപിധ്വജനായ(ഹനുമാന്‍കൊടിയടയാളമായിട്ടുള്ള) പാണ്ഡവന്‍(അര്‍ജ്ജുന്‍) യുദ്ധസന്നദ്ധരായ ദുര്യോധനാദികളെക്കണ്ടിട്ട് ആയുധപ്രയോഗം ആരംഭിക്കേണ്ട സമയമായപ്പോള്‍ വില്ലുയര്‍ത്തിപ്പിടിച്ചുകൊണ്ട് ശ്രീകൃഷ്ണനോട് ഇപ്രകാരം പറഞ്ഞു.
അര്‍ജ്ജുന്‍ ഉവാച:
സേനയോരുഭയോര്‍ മധ്യേ
രഥം സ്ഥാപയമേƒച്യുത! 21
യാവദേതാന്‍ നിരീക്ഷേƒഹം
യോദ്ധുകാമാവസ്ഥിതാന്‍
കൈര്‍ മയാ സഹയോദ്ധവ്യം
അസ്മിന്‍ രണസമുദ്യമേ 22
യോത്സ്യമാനാനവേക്ഷേƒഹം
യ ഏതേത്ര സമാഗതാഃ
ധാര്‍ത്തƒരാഷ്ട്രസ്യ ദുര്‍ബുദ്ധേഃ
യുദ്ധേ പ്രിയ ചികീര്‍ഷവഃ 23
അര്‍ജ്ജുനന്‍പറഞ്ഞു:
ഹേ, അച്യുത! ഞാന്‍ ആരോടൊക്കെയാണ് യുദ്ധംചെയ്യേണ്ടതെന്നും, ദുര്‍ബുദ്ധിയായ ദുര്യോധനന് പ്രിയം ചെയ്യാനാഗ്രഹിച്ച് യുദ്ധസന്നദ്ധരായി ആരൊക്കെയാണ് വന്നുനില്‍ക്കുന്നതെന്നും ഞാനൊന്ന് കാണട്ടെ, അത് സാധിക്കും വിധം രണ്ട് സൈന്യങ്ങളുടേയും മധ്യത്തായി എന്റെ തേര് നിര്‍ത്തിയാലും.
സഞ്ജയ ഉവാച:
ഏവമുക്തോ ഹൃഷികേശഃ
ഗുഡാകേശേന ഭാരത
സേയോരുഭയോര്‍ മധ്യേ
സ്ഥാപയിത്വാ രഥോത്തമം 24
ഭീഷ്മദ്രോണ പ്രമുഖതഃ
സര്‍വേഷാം ച മഹീക്ഷിതാം
ഉവാച പാര്‍ഥ, പശൈതാന്‍
സമവേതാന്‍ കുരുനിതി 25
സഞ്ജയന്‍ പറഞ്ഞു:
അല്ലയോ ധൃതരാഷ്ട്രമഹാരാജാവേ, അര്‍ജ്ജുന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ശ്രീകൃഷ്ണന്‍ ഭീഷ്മദ്രോണാദികളുടേയും കൌരവപക്ഷക്കാരായ മറ്റ് രാജാക്കന്‍മാരുടേയും മുമ്പിലായി, ഇരുസേകളുടേയും മധ്യത്തില്‍ തേരുകൊണ്ട്ചെന്ന് നിര്‍ത്തിയിട്ട് 'അര്‍ജ്ജുന ! ഒത്തുകൂടിയിരിക്കുന്ന ഈ കൌരവന്മാരെ കണ്ടാലും എന്നു പറഞ്ഞു.
തത്രാപശ്യത് സ്ഥിതാന്‍ പാര്‍ത്ഥഃ
പിത്യുനഥ പിതാമഹാന്‍
ആചാര്യാന്‍ മാതുലാന്‍ ഭ്രാത്യുന്‍
പുത്രാന്‍ പൌത്രാന്‍ സഖീംസ്തഥാ 26
ശ്വശുരാന്‍ സുഹൃദശ്ചൈവ
സേനയോരുഭയോരപി
താന്‍ സമീക്ഷ്യ സ കൌന്തേയഃ
സര്‍വാന്‍ ബന്ധുനവസ്ഥിതാന്‍ 27
കൃപയാ പരയാവിഷ്ടോ
വിഷീദന്നിദമബ്രവീത്
അപ്പോള്‍ അര്‍ജ്ജുനന്‍ ഇരുസേനകളിലുമുള്ള പിതാക്കന്മാരെയും, പിതാമഹന്മാരെയും, അമ്മാവന്മാരെയും, സഹോദരന്മാരെയും, പുത്രപൌത്രാദികളേയും, സുഹൃത്തുക്കളേയും, കണ്ടു. ബന്ധുജനങ്ങളെയെല്ലാം കണ്ടപ്പോള്‍ അത്യന്തം കൃപാധീനായിത്തീര്‍ന്നിട്ട് അര്‍ജ്ജുനന്‍ വിഷാദത്തോട് കൂടി ഇപ്രകാരം പറഞ്ഞു.
അര്‍ജ്ജുന്‍ ഉവാച:
ദൃഷ്ട്വേമം സ്വജനം ക്യഷ്ണ!
യുയുത്സും സമുപസ്ഥിതം 28
സീദന്തി മമ ഗാത്രാണി
മുഖം ച പരിശുഷ്യതി
വേപഥുശ്ച ശരീരേ മേ
രോമഹര്‍ഷശ്ച ജായതേ 29
ഗാണ്ഡീവം സ്രംസതേ ഹസ്താത്
ത്വക്ചൈവ പരിദഹ്യതേ
ച ശക്നോ മ്യവസ്ഥാതും ഭ്രമതീവ ച മേമനx 30
അര്‍ജ്ജുനന്‍ പറഞ്ഞു:
ഹേ, കൃഷണാ, യുദ്ധം ചെയ്യാനാഗ്രഹിച്ച് നില്‍ക്കുന്ന ഈ സ്വജനങ്ങളെക്കണ്ടിട്ട് എന്റെ അവയവങ്ങള്‍ തളരുന്നു, ശരീരത്തില്‍ വിറയലും രോമാഞ്ചവുമുണ്ടാകുന്നു. ഗാണ്ഡീവം(അര്‍ജ്ജുനന്റെ വില്ല്) കൈയ്യില്‍നിന്നും വഴുതുന്നു. ദേഹം മുഴുവന്‍ ചുട്ടുനീറുന്നു; എിക്ക് നേരേനില്ക്കാന്‍ പോലും ശക്തിയില്ലാതായിരിക്കുന്നു. മനസ്സ് ഭ്രമിക്കുന്നതായും തോന്നുന്നു.
നിമിത്താനി ച പശ്യാമി
വിപരീതാനി കേശവ!
ച ശ്രേയോƒനുപശ്യാമി
ഹത്വാ സ്വജ മാഹവേ 31
കാംക്ഷേ വിജയം കൃഷ്ണ
ച രാജ്യം സുഖാനി ച
കിം നോ രാജ്യേ ഗോവിന്ദ!
കിം ഭോഗൈര്‍ ജീവിതേ വാ? 32
ഹേകേശവാ, ഞാന്‍ ദുര്‍ന്നിമിത്തങ്ങളും കാണുന്നു. യുദ്ധത്തില്‍ സ്വജനങ്ങളെ കൊന്നിട്ട് ശ്രേയസുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. ഹേ കൃഷ്ണ, വിജയമോ രാജ്യസുഖങ്ങളോ ഞാന്‍ കാംക്ഷിക്കുന്നില്ല. ഞങ്ങള്‍ക്ക് രാജ്യം കൊണ്ട് എന്തു പ്രയോജനം? സുഖങ്ങള്‍കൊണ്ടും ജീവിതംകൊണ്ട് തന്നെയും എന്ത് പ്രയോജനം ?
യേഷാമര്‍ത്ഥേ കാംക്ഷിതം നോ
രാജ്യം ഭോഗാഃ സുഖാനി ച
ത ഇമേƒവസ്ഥിതാ യുദ്ധേ
പ്രാണാം സ്ത്യക്ത്വാ ധാനി ച 33
ആചാര്യഃ പിതരഃ പുത്രാഃ
തഥൈവ ച പിതാമഹാഃ
മാതുലാഃ ശ്വശുരാഃ പൌത്രാഃ
സ്യാലാഃ സംബന്ധിസ്തഥാ 34
ആര്‍ക്കുവേണ്ടിയാണോ ഞങ്ങള്‍ രാജ്യവും ഭോഗസുഖങ്ങളും ആഗ്രഹിച്ചത്, ആ ആചാര്യന്മാരും പിതാക്കന്മാരും പുത്രന്മാരും പിതാമഹന്മാരും മാതുലന്മാരും ശ്വശുരന്മാരും സ്യാലന്മാരും ബന്ധുജനങ്ങളുമെല്ലാം ഇതാ ജീവനും സ്വത്തും വെടിഞ്ഞ് യുദ്ധക്കളത്തില്‍ വന്നു നില്‍ക്കുന്നു.
ഏതാന്‍ ന ഹന്തുമിച്ഛാമി
ഘ്നതോƒപി മധുസൂദന
അപി ത്രൈലോക്യ രാജ്യസ്യ
ഹേതോഃ കിം നു മഹീകൃതേ? 35
ഹേമധുസൂദന , ഇവരാല്‍ ഞാന്‍ വധിക്കപ്പെടുമെന്ന് വന്നാലും മൂന്നുലോകങ്ങളുടേയും ആധിപത്യത്തിന് വേണ്ടി പോലും ഇവരെ കൊല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പിന്നെയാണോ ഈ ഭൂമിക്ക്(മണ്ണിന് )വേണ്ടി?
നിഹത്യ ധാര്‍ത്തരാഷ്ട്രാന്‍ ന ഃ
കാ പ്രീതിഃ സ്യാജ്ജനാര്‍ദ്ദന!
പാപമേവാശ്രയേദസ്മാന്‍
ഹത്വൈതാനാതതായിന: 36
തസ്മാന്നാര്‍ഹാ വയം ഹന്തും
ധാര്‍ത്തരാഷ്ട്രാന്‍ സ്വബാന്ധവാന്‍
സ്വജനം ഹി കഥം ഹത്വാ
സുഖിന: സ്യാമ മാധവ! 37
ഹേ ജനാര്‍ദ്ദന , ദുര്യോധനാദികളെ കൊന്നിട്ട് ഞങ്ങള്‍ക്ക് എന്ത് സന്തോഷമാണുണ്ടാവുക! വധിക്കപ്പെടാന്‍ അര്‍ഹരാണെങ്കിലും ഞങ്ങള്‍ക്ക് പാപം തന്നെ വന്നുകൂടും. അതുകൊണ്ട് ഞങ്ങള്‍ ബന്ധുക്കളായ ധൃതരാഷ്ട്രപുത്രന്മാരെ കൊല്ലാന്‍ പാടില്ല; എന്തെന്നാല്‍ സ്വജനങ്ങളെ കൊന്നിട്ട് എങ്ങനെയാണ് ഞങ്ങള്‍ക്ക് സുഖം ലഭിക്കുക.
യദ്യപ്യേതേ നപശ്യതി
ലോഭോപഹത ചേതസഃ
കുലക്ഷയകൃതം ദോഷം
മിത്രദ്രോഹേ ച പാതകം 38
കഥം ന ജ്ഞേയ മസ്ഭാഭിഃ
പാപാദസ്മാന്നിവര്‍ത്തിതും
കുലക്ഷയകൃതംദോഷം
പ്രപശ്യദ്ഭിര്‍ജ്ജനാര്‍ദ്ദന 39
ജാര്‍ദ്ദന , അത്യാഗ്രഹത്താല്‍ വിവേകം നഷ്ടപ്പെട്ട ഇവര്‍ കുലനാശം മൂലം ഉണ്ടാകുന്ന ദോഷമോ മിത്രദ്രോഹത്തിലുള്ള പാപമോ കാണുന്നില്ലെങ്കിലും കുലനാശം കൊണ്ടുണ്ടാകുന്ന ദോഷത്തെ നല്ലവണ്ണമറിയുന്ന ഞങ്ങള്‍ ഈപാപത്തില്‍ നിന്നുപിന്മാറേണ്ട ണ്ടതാണെന്ന് എങ്ങനെ അറിയാതിരിക്കും?
കുലക്ഷയേ പ്രണശ്യതി
കുലധര്‍മ്മാഃ സനാതനാ:
ധര്‍മ്മേ ഷ്ടേ കുലം കൃത്സ്നം
അധര്‍മ്മോƒഭിഭവത്യുത 40
സനാതനങ്ങളായ കുലധര്‍മ്മങ്ങള്‍ കുലനാശത്താല്‍ നശിക്കുന്നു.ധര്‍മ്മം നശിക്കുമ്പോള്‍ കുലത്തെ ആകമാനം അധര്‍മ്മം ബാധിക്കുകയും ചെയ്യുന്നു.
അധര്‍മ്മാഭിഭവാത് കൃഷ്ണ
പ്രദുഷ്യന്തി കുലസ്ത്രിയഃ
സ്ത്രീഷു ദുഷ്ടാസു വാര്‍ഷ്ണയേ!
ജായതേ വര്‍ണ്ണ സങ്കരഃ 41
അല്ലയോ കൃഷ്ണ, അധര്‍മ്മം ബാധിക്കുന്നത് മൂലമായി കുലസ്ത്രീകള്‍ ദുഷിച്ചുപോവുകയും അക്കാരണത്താല്‍ വര്‍ണ്ണസങ്കരം സംഭവിക്കുകയും ചെയ്യും.
സങ്കരോ നരകായൈവ
കുലഘ്നാനം കുലസ്യ ച
പതന്തി പിതരോ ഹ്യേഷാം
ലുപ്ത പിണ്ഡോദക ക്രിയാഃ 42
വര്‍ണ്ണസങ്കരം കുലത്തിനും കുലനാശകര്‍ക്കും നരകകാരണമായിഭവിക്കുന്നു. എന്തു കൊണ്ടന്നാല്‍ അവരുടെ പിതൃക്കള്‍ പിണ്ഡമോ, ഉദകക്രിയയോ ലഭിക്കാതെ അധഃപതിക്കുന്നു.
ദോഷൈരേതൈഃ കുലഘ്നാനം
വര്‍ണ്ണസങ്കര കാരകൈഃ
ഉത്സാന്ത്യേ ജാതി ധര്‍മ്മാഃ
കുലധര്‍മ്മാശ്ച ശാശ്വതാഃ 43
കുലഘാതകന്മാരുടെ വര്‍ണ്ണസങ്കരമുണ്ടാക്കുന്ന ഈ ദോഷങ്ങള്‍ ശാശ്വതങ്ങളായ ജാതിധര്‍മ്മങ്ങളേയും കുലധര്‍മ്മങ്ങളേയും നശിപ്പിക്കുന്നു.
ഉത്സന്ന കുലധര്‍മ്മാണാം
മനുഷ്യാണാം ജനാര്‍ദ്ദന!
നരകേ നിയതം വാസഃ
ഭവതീത്യനുശുശ്രുമ 44
അല്ലയോ കൃഷ്ണ, കുലധര്‍മ്മം നശിച്ച മനുഷ്യര്‍ക്ക് നിത്യനരകമാണ് ഫലമെന്ന് കേട്ടിട്ടുണ്ട്
അഹോബത മഹത്പാപം
കര്‍ത്തും വ്യവസിതാ വയം
യദ്രാജ്യസുഖ ലോഭേന
ഹന്തും സ്വജനമുദ്യതാഃ 45
അയ്യോ കഷ്ടം! ഞങ്ങള്‍ മഹാപാപം ചെയ്യാനാണല്ലോ തുനിഞ്ഞത്. രാജ്യസുഖത്തിലുള്ള അത്യാഗ്രഹം മൂലം സ്വജനത്തെ കൊല്ലാന്‍ തുനിഞ്ഞല്ലോ!
യദി മാമപ്രതീകാരം
അശസ്ത്രം ശസ്ത്രപാണയഃ
ധാര്‍ത്തരാഷ്ട്രാ രണേ ഹന്യുx
തന്മേ ക്ഷേമതരം ഭവേത് 46
ആയുധമെടുക്കാതെയും എതിര്‍ക്കാതെയും നില്‍ക്കുന്ന എന്നെ ആയുധധാരികളായ കൌരവര്‍ കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ, അതെനിക്ക് കൂടുതല്‍ ക്ഷേമകരമായിരിക്കും.
(ആയുധമെടുക്കാനോ കൌരവസൈന്യത്തോട് പൊരുതാനോ തനിക്ക് ഭാവമില്ലെന്ന് ഈ പ്രസ്താവനകളിലൂടെ അര്‍ജ്ജുനന്‍ വ്യക്തമാക്കുന്നു.)
ഏവമുക്ത്വാര്‍ജ്ജുനx സംഖ്യേ
രഥോപസ്ഥ ഉപാവിശത്
വിസൃജ്യ സശരം ചാപം
ശോകസംവിഗ്നമാനസഃ 47
യുദ്ധഭൂമിയില്‍ വച്ച് ഇപ്രകാരം പറഞ്ഞിട്ട് അര്‍ജ്ജുനന്‍ അത്യധികം ദുഃഖത്തോടെയും ചഞ്ചലചിത്തനായും അമ്പുംവില്ലും താഴെയിട്ട് തേര്‍ത്തട്ടില്‍ തളര്‍ന്നിരുന്നു.
ഇതുവരെ അര്‍ജ്ജുനന്‍ പറഞ്ഞതെല്ലാംക്ഷമയോടെ കേട്ടിരുന്നതല്ലാതെ ശ്രീകൃഷ്ണന്‍ ഒരുവാക്കും ഉച്ചരിച്ചില്ല.
ഇതി ശ്രീ ഭഗവദ്ഗീതാസു ഉപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജ്ജുന സംവാദേ അര്‍ജ്ജുനവിഷാദയോഗോനാമ പ്രഥമോƒദ്ധ്യായഃ
ഇങ്ങ ശ്രീമദ്ഭഗവദ്ഗീതയായ ഉപിഷത്തില്‍ ബ്രഹ്മവിദ്യാന്തര്‍ഗതമായ യോഗശാസ്ത്രത്തില്‍ ശ്രീകൃഷ്ണാര്‍ജ്ജുന സംവാദരൂപമായ 'അര്‍ജ്ജുനവിഷാദയോഗം' എന്ന ഒന്നാമധ്യായം കഴിഞ്ഞു.
ഭഗവദ്ഗീതയുടെ ഈ ഒന്നാം അദ്ധ്യായത്തിന്റെ വിവര്‍ത്തനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക
ഇതുമായി ബന്ധപ്പെട്ട മറ്റ് പോസ്റ്റുകൾ

No comments:
Post a Comment